ഇലക്ഷനായി ; അയോദ്ധ്യയിലെ രാമക്ഷേത്ര പ്രചാരണവുമായി ബി ജെ പി വീണ്ടും രംഗത്ത്
ഇലക്ഷന് അടുക്കുന്ന സമയം മാത്രം ബി ജെ പി പാര്‍ട്ടിയും അതിലെ നേതാക്കളും ഉപയോഗിക്കുന്ന ഒരു വാക്കാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. ഇത്തവണയും അവര്‍ ആ പതിവ് തെറ്റിച്ചില്ല. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനവുമായി വീണ്ടും ബിജെപി രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയാല്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയുമെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. ക്ഷേത്രം നിര്‍മ്മിക്കാന്‍ രണ്ടു മാസത്തെ സമയം പോലും വേണ്ട എന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാല്‍ അധികാരമേറ്റ ഉടന്‍ നിര്‍മാണം തുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ പറയുന്നു. അതേസമയം തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന ഉറപ്പ് നല്കിയാല് മാത്രമേ ബിജെപിയെ പിന്തുണയ്ക്കൂവെന്ന് അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിന്റെ മുഖ്യആചാര്യന്‍ സതേന്ദ്രദാസ് വ്യക്തമാക്കിയിരുന്നു. ക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കണം എന്നും , മോദി ഉടന്‍ തന്നെ അയോദ്ധ്യ സന്ദര്‍ശിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.