ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്ന് കോടതി
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പിലാകണം എന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാര്‍ പറയുന്നത് പോലെ ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്ന് കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച പൊതു താൽപര്യ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. അതുപോലെ അനധികൃതമായ കാലി കടത്തിനെതിരെ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.