ഇറ്റലിയിലെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് വില്ലപംഫിലി ബോയ്‌സിന്റെ വക ഒരു സു…വിശേഷം!


റോം: സ്വദേശത്തായാലും വിദേശത്തായാലും മലയാള സിനിമയ്ക്ക് പ്രേക്ഷകരുമുണ്ട്, പ്രതിസന്ധികളുമുണ്ട്. ഇറ്റലിയില്‍ കുടിയേറിയ മലയാളികള്‍ മസ്സറിഞ്ഞ് സ്‌നേഹിക്കുന്ന കലാരൂപങ്ങളില്‍ മുന്‍പന്തിയിലാണ് സിനിമ. നാടിനെക്കെുറിച്ചുള്ള ഗൃഹാതുരത്വം നീറഞ്ഞ ഓര്‍മ്മകള്‍ താലോലിക്കുന്നവരെ സ്വദേശവുമായി ബന്ധിപ്പിക്കുന്നതുകൊണ്ടാകാം നല്ല മലയാള സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കുന്നത്.

സിനിമയുടെ ടിക്കറ്റിന് നിരക്ക് കൂടുതലായതുകൊണ്ട് സിനിമയില്‍ നിന്നും ഇറ്റലി മലയാളികള്‍ അകലരുതെന്ന നിര്‍ബന്ധമാണ് ജോമോന്‍ന്റെ സുവിശേഷം എന്ന സിനിമ ടിക്കറ്റ് നിരക്ക് കുറച്ച് റോമില്‍ അവതരിപ്പിക്കാന്‍ വില്ലപംഫിലി ബോയ്‌സ് നിര്‍ബന്ധിതരായത്. സ്‌പോര്‍ട്‌സും സിനിമയും ഇഷ്ട്ടപ്പെടുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് വില്ലപംഫിലി ബോയ്‌സ്. ടിക്കറ്റ് നിരക്ക് പൊതുവെ കുറവായ സിസിലിയയിലെ മെസിന പ്രവിശ്യയിലും ഇത്തവണ കുറവ് വന്നിട്ടുണ്ട്. ഒരു യൂറോയാണ് അവിടെ ടിക്കറ്റില്‍ കുറവ് വരുത്തിയിരിക്കുന്നത്.

സിനിമ കാണാന്‍ വരുന്നവരെ പരമാവധി പിഴിയുക എന്നതിന് പകരം സാധാരണ നിരക്കില്‍ നിന്നും രണ്ട് യൂറോ (145 രൂപ) കുറച്ചാണ് റോമില്‍ ജോമോന്റെ സുവിശേഷം പ്രദര്‍ശിപ്പിക്കുന്നത്. റോമിലെ എല്ലാ മേഖലയിലും വിഭാഗത്തിലുമുള്ള മലയാളികളെ ഉള്‍പ്പെടുത്തി പല പരിപാടികളും സംഘടിപ്പിക്കുന്ന വില്ലപംഫിലി പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചുകൂടിയാണ് നിരക്കുകളില്‍ കുറവ് വരുത്തിയത്. അതേസമയം നിരക്ക് കുറച്ചാലും ലഭിക്കുന്ന ലാഭത്തില്‍ വ്യത്യാസം ഇല്ലെന്നതാണ് ഇതിന്റെ മറ്റൊരു വശം.

നിരക്ക് കുറച്ചതില്‍ കുടുംബ പ്രേക്ഷകരാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നും പലര്‍ സിനിമയ്ക്ക് എത്തുമ്പോള്‍ നിരക്ക് കുറവ് ഒരു ആശ്വാസമാണ്. മലയാള സിനിമയില്‍ നിന്ന് അകലുന്ന പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിക്കുന്നതിനും ഇതില്‍ വലിയ പങ്കുണ്ട്. ഇറ്റലിയില്‍ സിനിമ നിരക്ക് കുറയ്ക്കുന്നതിനെപ്പറ്റിയും നിരക്ക് ഉയര്‍ന്നതിന്റെ കാരണവും മലയാളി വിഷന്‍ വിശദമായി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

കുടുംബസദസ്സുകളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് യുവതാരം ദുല്‍ഖര്‍ സല്‍മാനെ പ്രധാനവേഷത്തില്‍ അവതരിപ്പിച്ചു അണിയിച്ചൊരുക്കിരിക്കുന്ന ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ആണ് വരുന്ന വാരങ്ങളില്‍ ഇറ്റലിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം ഇറ്റലില്‍ റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ:

FERRERO CINEMA ADRIANO, Roma
05-02-2017 (Sunday)
10:30 Am

CINEMA SMS, Firenze
05-02-2017 (Sunday)
2 pm

NUOVO FILM STUDIO, Savona
04-02-2017 (Saturday)
2:30pm

CINEMA COMUNALE, Messina
05-02-2017 (Sunday)
1.15pm

Information: 3277795700 (Mob) +393392488905 (WhatsApp)