മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവ്
തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിലാണ് ഉത്തരവ് . സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് അനര്‍ട്ടില്‍ ഹരികുമാറിന് നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. നിയമനത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം എം.എല്‍.എ എം.വിന്‍സന്റാണ് മന്ത്രി കടകംപള്ളിക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനകം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.