ഗര്‍ഭിണികള്‍ ഈ വാര്‍ത്ത വായിക്കരുത് ; യുവതി പ്രസവിച്ചത് തവളകുഞ്ഞിനെ ; ഭയന്ന് വിറച്ച് ഒരു ഗ്രാമം
ആകെ ഭയന്ന അവസ്ഥയിലാണ് സിംബാബ്വെയിലെ ഗോക്വെ ഗ്രാമത്തിലെ ഗ്രാമവാസികള്‍. ഗ്രാമത്തിലെ ഒരു സ്ത്രീക്ക് ജനിച്ച കുഞ്ഞാണ് ഗ്രാമവാസികളെ ഭയപ്പെടുത്തുന്നത്. എട്ടാം മാസമാണ് യുവതി പ്രസവിച്ചത് കുഞ്ഞിനെ കണ്ട ഡോക്ക്ട്ടര്‍മാര്‍ പോലും പേടിച്ചുപോയി. കുഞ്ഞിനു തവളയുടെ രൂപം. പ്രിഷിയസ് ന്യാതിയെന്ന മുപ്പത്തിയാറുകാരിയാണ് തവളയുടെ രൂപമുള്ള കുഞ്ഞിനെ പ്രസവിച്ചത്. എട്ടാം മാസത്തിലാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചുപോയിരുന്നു. കൈപ്പത്തിയുടെ വലുപ്പം പോലും ഈ കുഞ്ഞിനില്ല. കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ചെറിയൊരു കടലാസില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ഞെട്ടിക്കുന്നതാണ്. അപൂര്‍വ്വ രൂപത്തിലുള്ള കുഞ്ഞിനെക്കണ്ട് ഗോക്വെ ഗ്രാമമാകെ ഭയന്നു. നരകതുല്യമായ അനുഭവമെന്നാണ് പ്രീഷിയസ് ന്യാതിയുടെ പ്രതികരമം. താനൊരു കുഞ്ഞിനെ പ്രതീക്ഷിച്ചു, പക്ഷേ ദൈവം തന്നത് ഇതാണ് എന്നും ആ അമ്മ പറയുന്നു. ജീവിതകാലം മുഴുവന്‍ തന്നെ ഇത് വേട്ടയാടുമെന്നും ന്യാതി ഭയക്കുന്നു. അവസാനം കുഞ്ഞിന്റെ ശരീരം കത്തിച്ചുകളയുകയാണ് ഗ്രാമവാസികള്‍ ചെയ്തത്. മാസം തികയാതെയുള്ള പ്രസവങ്ങളില്‍ അപൂര്‍വ്വമായ രൂപങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്.ജനിതവ വൈകല്യങ്ങളോടെ വികൃതമായ രൂപങ്ങളില്‍ കുഞ്ഞുങ്ങളുണ്ടാകുന്നതും സാധാരണമാണ്.