തന്‍റെ ജീവന് ഭീഷണി എന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി : തന്റെ ജീവന് ഭീഷണി യുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ ശക്തികള്‍ക്ക് എതിരെ താന്‍ നിങ്ങുന്നത് കൊണ്ടാണ് തനിക്ക് ഭീഷണി എന്നും മോദി വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുമാണ് മോദി പ്രസംഗം തുടങ്ങിയത്. രാഹുല്‍ സംസാരിച്ചാല്‍ ഭൂകമ്പം വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. അവസാനം ഭൂകമ്പം വന്നു. അത് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമാണുണ്ടായത്‌മോദി പറഞ്ഞു. നോട്ട് നിരോധിച്ചതിലൂടെ പതിറ്റാണ്ടുകളായി ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടിരുന്നതിന് താന്‍ അറുതി വരുത്തുകയായിരുന്നു. അടുത്ത നടപടിയായി ബിനാമി സ്വത്ത് നിയമം പരിഷ്കരിക്കും. രാജ്യത്തിന് പുറത്തെ കള്ളപ്പണം തിരികെ കൊണ്ടുവരും. ഞങ്ങള്‍ നായകളുടെ പരമ്പരയില്‍ അല്ല ജനിച്ചതെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു.പാര്‍ട്ടി കുടുംബ സ്വത്താക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് രൂപീകരിച്ചിട്ട് പോലുമില്ല. ഇത് അവര്‍ അംഗീകരിക്കണം. നോട്ട് നിരോധനം ശരിയായ നടപടിയെന്ന് തെളിഞ്ഞു. നിരോധനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ തുടക്കം മതല്‍ ചര്‍ച്ചക്ക് തയ്യാറായിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് പകരം ടീവിയില്‍ മുഖം കാണിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഒരു ചായക്കാര?െന്റ മകന് പ്രാധാനമന്ത്രിവരെ ആകാന്‍ കഴിഞ്ഞു എന്നുള്ളതാണ്? ഇന്ത്യന്‍ ജനാധിപത്യത്ത?െന്റ ശക്തിയെന്നും മോദി പറഞ്ഞു.