ലോ അക്കാദമിയുടെ മതില് റവന്യൂ വിഭാഗം പൊളിച്ചു നീക്കി
തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കി. വെള്ളിയാഴ്ച അക്കാദമിയുടെ ഗേറ്റും മതിലും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ഗേറ്റ് മാത്രമേ അക്കാദമി പൊളിച്ച് മാറ്റിയിരുന്നുള്ളു. ഇതിനെ തുടർന്നാണ് റവന്യൂ വകുപ്പ് അക്കാദമിയുടെ മതിലും പൊളിച്ച് മാറ്റിയത്. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മതില് പൊളിച്ചത്. നേരത്തെ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാന്ദെൻറ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് ലോ അക്കാദമിയുടെ കൈയേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. അക്കാദമിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് മാറ്റണമെന്ന് റവന്യൂ സെക്രട്ടറി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.