എസ് എഫ് ഐ ക്രിമിനലുകളുടെ സംഘമായി മാറി എന്ന് വി എം സുധീരന്
തിരുവനന്തപുരം : സി പി എം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ക്രിമിനല്‍ സംഘമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. താലിബാനിസത്തിന്റെ വക്താക്കളായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. സംഘടനയെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നാടകം കാണാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് സുധീരന്റെ പ്രതികരണം.