പാതയോരത്തെ മദ്യശാലകള്‍ മാറ്റണം എന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍
തിരുവനന്തപുരം : പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ മേല്‍ സർക്കാറും ബെവ്കോയും സുപ്രീംകോടതിയിലേക്ക്. ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളിൽ വരുന്ന മദ്യ വില്പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ബാറുകൾക്കും കള്ള് ഷാപ്പുകൾക്കും ബാധകമാണോ എന്ന വ്യക്ത വേണമെന്നുമാണ ആവശ്യം. ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെടുംഎന്നാൽ സുപ്രീംകോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്നാണ് ബാറുടമകൾ പറയുന്നത്.അതേസമയം കള്ളുഷാപ്പ് ഉൾപ്പെടെ പാതയോരത്ത് നിന്ന് മാറ്റണമെന്ന് നിയമ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിൽ എട്ട് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോയും കോടതിെയ സമീപിച്ചിരിക്കുകയാണ്.