പ്രവാസ ലോകത്ത് ആദരപൂര്‍വം റിയാദ് ടാക്കീസ്
റിയാദ്: കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ വേദികളില്‍ നിറസാന്നിധ്യമായി, പ്രവാസ ലോകത്ത് തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന അതുല്യ കലാപ്രതിഭകള്‍ക്ക് ആദരമൊരുക്കി റിയാദിലെ സ്വാതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് സംഘടിപ്പച്ച അവാര്‍ഡ് നൈറ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഡൊമിനിക്ക് സാവിയയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ആല്‍മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓപ്പറേഷന്‍ മാനേജര്‍ ശിഹാബ് കോടത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതം പറഞ്ഞു. അബ്ദുള്ള വല്ലാഞ്ചിറ, ഫൈസല്‍ മദീന ഗ്രൂപ്പ്, അലി ആലുവ,നൗഷാദ് അസീസ്, ഷാനവാസ്‌ഷേക്ക് പരീദ്, ബഷീര്‍ പാങ്ങോട്, ഷബീര്‍ മദീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സലാം പെരുമ്പാവൂര്‍ നന്ദി പറഞ്ഞു.
ഖാദര്‍ഭായ് കോഴിക്കോട്, പ്രമോദ് കണ്ണൂര്‍, ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ് വയനാട്, ഫാസില്‍ ഹാഷിം തൃശൂര്‍ എന്നിവരും മിമിക്രി കലാരംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കലയ്ക്കു വേണ്ടി ജീവിതം മാറ്റി വച്ച, സൗദിയിലും ജിസിസി രാജ്യങ്ങളിലെ സ്റ്റേജുകള്‍ കിഴടക്കി മുന്നേറുന്ന നസീബ് കലാഭവന്‍ എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹരായി.
ജേതാക്കള്‍ക്ക് രാഗേഷ് പാണയില്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി,നൗഷാദ് അസിസ, ശരത് അശോക്, മജീദ് പൂളക്കാടി എന്നിവര്‍ പുരസ്‌കാരങ്ങള്‍ കൈമാറി.
റിയാദില്‍ ആദ്യമായി നടന്ന കലാകാരന്മാരുടെ മുഖമുഖം പരിപാടിയില്‍ നിരവധി പുതിയ കലാകാരന്‍മാര്‍ പരസ്പ്പരം പരിചയപെട്ടു. മജു അഞ്ചല്‍, ഹരിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കലാപരിപാടികളും നടന്നു പ്രമുഖ ഡാന്‍സ് ട്രൂപ്പായ മണി ബ്രതേഴ്സ്സിലെ കുട്ടികളുടെ വിവിധതരം നൃര്‍ത്തങ്ങളും, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ഷഫീഖ് പെരുമ്പാവൂര്‍, ഷാന്‍ പരീദ്, ജലീല്‍ മഞ്ചേരി, ഷഫീഖ് വാഴക്കാട്, നജാദ്, മാലിനി നായര്‍, അനു സുദര്‍ശന്‍, അന്‍സാര്‍ മന്ദായി, ജസ്ന ജമാല്‍, ജാബിര്‍ നൗഷാദ്, സംഗീത് രാഗേഷ്, നാദിര്‍, സമീന മുസ്തഫ, അല്‍ന ഷാജി, സിന്ധു ഷാജി എന്നിവര്‍ പങ്കെടുത്ത സംഗീതനിശയും അരങ്ങേറി.
അഷ്റഫ് കൊച്ചി അവതാരകനായിരുന്ന പരിപാടികള്‍ക്ക് കോഡിനേറ്റര്‍ ഷൈജു പച്ച, അനില്‍ കുമാര്‍ തമ്പുരു, സജിത്ത് കാന്‍, നവാസ് ഒപ്പീസ്, നിസാം വെമ്പായം, അരുണ്‍ പൂവാര്‍, രാജീവ്മാവൂര്‍, നൗഷാദ് പള്ളത്, അന്‍വര്‍ സാദിക്ക്, സിജോ മാവേലിക്കര, ഷാനു ഷനാദ്, ഫരീദ് ജാസ്സ്, ഷൈന്‍ഷാ, രാജേഷ് രാജ്, സുനില്‍ ബാബു എടവണ്ണ, മുജീബ് റോയല്‍, ഷാഫി നിലബൂര്‍, നബീല്‍ ഷ മഞ്ചേരി, മഹേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.