നവ നേതൃത്വവുമായി കെ.സി.എസ്.സി ബാസല്‍ ആറാം വര്‍ഷത്തിലേയ്ക്ക്
ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായ ബാസലിലെ കേരള കള്‍ചറല്‍ സ്‌പോര്‍ട്‌സ് ക്ലബിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. ലാലു ചിറക്കല്‍ (പ്രസിഡന്റ്), ബിന്‍ജിമോന്‍ എടക്കര (ജനറല്‍ സെക്രട്ടറി), ബെന്നി മുട്ടാപ്പള്ളില്‍ (ഖജാന്‍ജി) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.
സിബി തോട്ടുകടവില്‍ (വൈസ് പ്രസിഡന്റ്), ഡേവിസ് കിരിയാന്തന്‍ (ജോയിന്റ് സെക്രട്ടറി), ജെയിന്‍ പന്നാരക്കുന്നേല്‍, വര്‍ഗീസ് തിരുത്തനത്തില്‍, വിനോദ് ലൂക്കോസ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു. ഉപദേശക സമിതിയിലേക്ക് അനില്‍ ചക്കാലയ്ക്കല്‍, മാത്യു കുരീക്കല്‍, തോമസ് ചിറ്റാട്ടില്‍, സുനില്‍ തളിയത്ത് എന്നിവരും നിയമിതരായി.
കലാകായിക വിനോദങ്ങളിലൂടെ സാമൂഹികവും, വ്യക്തിപരവുമായ ആരോഗ്യം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരളാ കള്‍ച്ചറല്‍ സ്പോര്‍ട്സ് ക്ലബ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വിറ്റസര്‍ലന്‍ഡില്‍ ദേശീയവും,രാജ്യന്തരവുമായ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
കെ.സി.എസ്.സി ഈ വര്‍ഷം മെയ് പതിമൂന്നാം തിയതി ബാസലില്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഏവരുടെയും സഹായ സഹകരണം പുതിയ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.