റോമില്‍ മലയാള സിനിമ പ്രദര്‍ശിപ്പിച്ച് ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വില്ല പാംഫിലി ബോയ്‌സിന്റെ ഹീറോയിസം


റോം: കട്ട ഹീറോയിസമെന്നത് ന്യൂജന്‍ യുവാക്കളുടെ ഡയലോഗ് ആയിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. വില്ല പാംഫിലിയുടെ പേരില്‍ അറിയപ്പെടുന്ന റോമിലെ കുറെ ചെറുപ്പക്കാര്‍ സംഘടിച്ചതും കട്ട ഹീറോയിസം കാണിക്കാന്‍ വേണ്ടിയായിരുന്നു. തങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ കൊണ്ട് ജീവകാരുണ്യ മേഖലയില്‍ സാധിക്കുന്നതുപോലെ സഹായം ചെയ്യുക എന്ന കാര്യത്തിലായിരുന്നു ഈ ഹീറോയിസം എന്ന ഒരു ഒറ്റ വ്യത്യാസം മാത്രാമാണ് വില്ല പാംഫിലി ബോയ്‌സിനെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നമാക്കിയത്.

റോമിലെ മലയാളിസുഹൃത്തുക്കളുടെ നേരമ്പോക്കുകള്‍ക്കിടയില്‍ രൂപാന്തരപ്പെട്ട ഒരു സൗഹൃദകൂട്ടയ്മയായി കഴിഞ്ഞ 12 വര്‍ഷമായി വളര്‍ന്നു പന്തലിച്ചതാണ് വില്ല പാംഫിലി ബോയ്‌സ് യുവാക്കളുടെ സമ്മേളനങ്ങള്‍. കായികമായ രംഗത്തായിരുന്നു ബോയ്‌സ് ആദ്യം ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കലാരംഗത്തേയ്ക്കും കടന്നുകഴിഞ്ഞു. വില്ല പാംഫിലി ബോയ്‌സ് എന്ന പേരില്‍ നടത്തിയ സിനിമാപ്രദര്‍ശനങ്ങളാണ് ഈ ശ്രേണിയിലെ ഒരു പ്രധാന ഇനം. ഇവരുടേതായി റോമില്‍ സംഘടിപ്പിച്ച എല്ലാ സിനിമ പ്രദര്‍ശനങ്ങളും ഏറെ വിജയകരമായിരുന്നു.

ഇത്രെയും പറഞ്ഞത് മറ്റൊരു സുപ്രധാന കാര്യത്തിലേക്ക് എത്താനാണ്. വില്ല പാംഫിലി ബോയ്‌സ് എന്ന കൂട്ടായ്മ സംഘടിപ്പിച്ചിരുന്ന പല പരിപാടികളില്‍ നിന്നും ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നു. എന്നാല്‍ ഇത് പലരും അറിഞ്ഞിരുന്നില്ല എന്ന് മാത്രം. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയിക്കാതെ ഒരു രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാണ് ഇതുവരെപ്രവര്‍ത്തന മേഖകളില്‍ ബോയ്‌സ് വ്യാപാരിച്ചത്.

എന്നാല്‍ ഇനിമുതല്‍ വില്ല പാംഫിലി ബോയ്‌സ് ചെയ്യുന്ന ചാരിറ്റിപ്രവര്‍ത്തങ്ങള്‍ റോമിലെ മലയാളികളുമായി പങ്കുവയ്ക്കാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരില്‍ എത്താനും, കൂടുതല്‍ പേരില്‍ നിന്നും സഹകരണം ലഭിക്കാനും, മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഇത്തരം കാര്യങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാകണമെന്ന് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉടലെടുത്തതാണ് തീരുമാനത്തിന് പിന്നില്‍.

റോമില്‍ കഴിഞ്ഞ രണ്ടുസിനിമാ പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിച്ച ലാഭം സഹായം ആവശ്യമുള്ള രണ്ടു പേര്‍ക്കായി വില്ല പാംഫിലി പങ്കുവച്ചു. ഇവിടെ പ്രസ്താവ്യമായ കാര്യം പത്ത് രൂപ നിരക്കില്‍ നല്‍കിയ സിനിമ ടിക്കറ്റ് രണ്ടു യൂറോ കുറച്ചു കൊടുത്തിട്ടും നടത്തട്ടിപ്പുകാര്‍ക്കു ലാഭം കിട്ടിയെന്നുള്ളതാണ്. ഈ ലാഭമാണ് ഒരു കൈ സഹായമായി മാറിയത്. അതേസമയം റോമിലെ മലയാളികള്‍ ഈ സാരംഭത്തോട് നേരിട്ടും അല്ലാതെയും സഹകരിച്ചാണ് പ്രവര്‍ത്തങ്ങള്‍ നടത്താന്‍ സഹായമായതെന്നും വില്ല പാംഫിലി ബോയ്‌സ് കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സിനിമ ടിക്കറ്റ് എട്ടു രൂപയ്ക്ക് മാത്രമായിരിക്കും നല്‍കുകഎന്ന് വില്ല പാംഫിലി ബോയ്‌സ് പറഞ്ഞു.

റോമിലെ മലയാളികള്‍ സിനിമ കാണുന്നത് വെറുതെ സന്തോഷിക്കാന്‍ മാത്രമല്ല, അവരുടെ മുടക്കു മുതല്‍ കൊച്ചുകൊച്ചു സഹായമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നു എന്നതും പുതിയ തീരുമാനത്തിന് പിന്നിലെ ചേതോവികാരമാണ്. സഹായം ആവശ്യമുള്ള ഒരുപാട് പേര്‍ക്ക് കഴിയുന്ന വിധത്തില്‍ താങ്ങും തണലുമാവാന്‍ വില്ലപംഫീലി ബോയ്‌സിന് സാധിച്ചാല്‍ അതിന്റെ കരണക്കാരും കടപ്പാടും റോമിലെ മലയാളികള്‍ക്ക് മാത്രമുള്ളതായിരിക്കുമെന്ന് ഇവര്‍ പറയുന്നു.