നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് മറ്റൊരു നടി എന്ന് ആരോപണം
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നത് തെറ്റിദ്ധാരണകള്‍ എന്ന് നടിയുടെ കുടുംബം. ഒരു പ്രമുഖ നടന് സംഭവത്തിൽ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. എന്നാല്‍ നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് മറ്റൊരു നടിയാണ് എന്നാണ് നടിയുടെ അമ്മയുടെ ആരോപണം. കേസ് പിൻവലിക്കുമെന്ന പ്രചാരണവും ശരിയല്ലെന്നും അവർ പറഞ്ഞു. നടിയുടെ ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഉദ്ദേശം എന്ന് പിടിയിലായവരും പോലീസും പറയുന്നുണ്ട് എങ്കിലും. സുനി തന്നെ ആക്രമണം കൊട്ടേഷന്‍ ആണ് എന്ന് നടിയോട് പറഞ്ഞതായി നടി മൊഴി നല്‍കിയിട്ടുണ്ട്. സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ളാറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കുമെന്ന് സുനി പറഞ്ഞതായും നടി മൊഴി നല്‍കിയത്. സുനി പറഞ്ഞത് സത്യമാണോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. അവരെ സഹായത്തിന് വിളിച്ചു എന്നല്ലാതെ ആരുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് അറിയില്ലെന്നാണ് കൂട്ടു പ്രതികള്‍ മൊഴി നല്‍കിയത്. പള്‍സര്‍ സുനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്.