കിടക്ക പങ്കിടാന്‍ ചാനല്‍ മേധാവി ക്ഷണിച്ചു: വെളിപ്പെടുത്തലുമായി യുവനടി വരലക്ഷ്മി
നടി ഭാവനക്കെതിരായ ആക്രമണത്തില്‍ സിനിമാ ലോകം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍, മറ്റൊരു ദുരനുഭവം പങ്കുവച്ചു നടി വരലക്ഷ്മി ശരത്കുമാര്‍. തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ച സംഭവമാണ് വരലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ത്രീസുരക്ഷയെക്കുറിച്ചും പുരുഷന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുമൊക്കെ നടി വിശദമായി പോസ്റ്റില്‍ കുറിച്ചട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് നടി പറഞ്ഞു.
നടിയുടെ വാക്കുകള്‍ ചുവടെ:
”ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ നേരം ഞാന്‍ കൂടിക്കാഴ്ച നടത്തി. ഒടുക്കം അയാള്‍ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാന്‍ കഴിയുക എന്ന്? ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോള്‍ അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അയാളോട് അപ്പോള്‍ തന്നെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു.”
”ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ എല്ലാവരു ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ? ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നതൊക്കെ എന്ന് ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവാനോ ഞാനില്ല.”