അഴീക്കലിലെ സദാചാര ഗുണ്ടായിസം: ഇര മരിച്ച നിലയില്‍


കൊല്ലം: അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ സ്വദേശി അനീഷ് ആണ് മരിച്ചത്. പ്രണയ ദിനത്തില്‍ അഴിക്കല്‍ ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു അഞ്ചംഗ സംഘം അക്രമിച്ചിരുന്നു. ശാരീരികമായി ഉപദ്രവിച്ചശേഷം ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അതേസമയം മുഖ്യപ്രതി ധനുഷ്, അഴീക്കല്‍ സ്വദേശി അഭിലാഷ്, ബിനു എന്നിവരെ കൊല്ലം ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.