വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നും പിന്മാറി


കൊച്ചി: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറി. വാര്‍ത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. തൃശൂര്‍ സ്വദേശി സന്തോഷുമായി മാര്‍ച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷിന്റ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞു. വിവാഹം നിശ്ചയിച്ച സമയം സന്തോഷ് പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത് എന്നും. വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും അതുപോലെ മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റ ബന്ധുവിന്റ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു. പത്രത്തില്‍ പരസ്യം നല്‍കിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും. അതേസമയം ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്?മി വ്യക്തമാക്കി. തങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് സമ്മതിച്ചതാണെന്നും വിജയ ലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു.