യേശുവിന്റെ ഫോണ്‍ നമ്പര്‍ അറിയാം ; നമ്മള് ഒരുമിച്ച് ചായകുടിക്കാനും പോകാറുണ്ട് : ഈ പാസ്റ്റര്‍ വേറെ ലെവലാണ് കേട്ടാ
സ്വര്‍ഗ്ഗത്തില്‍ പോയി യേശുവിനെ കണ്ടു എന്ന പേരില്‍ ഒരു സഹോദരി അടിച്ചിറക്കിയ കഥകള്‍ നമ്മള് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ആഘോഷിച്ച ഒന്നാണ്.എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടി അതുക്കും മേലെ എത്തിയിരിക്കുകയാണ് സിംബാവെയില്‍ നിന്നുള്ള ഒരു പാസ്റ്റര്‍. പുള്ളി നവയുഗമാധ്യമത്തിന്റെ ആളാണ്. കാരണം സ്വര്‍ഗത്തിലുള്ള യേശുവുമായി എന്നും മൊബൈലില്‍ സംസാരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശം. സിംബാബ്വേയിലെ സന്യങ്കോരെ എന്ന പാസ്റ്ററാണ് വിചിത്രമായ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അതുമല്ല യേശുവിന് സ്മാര്‍ട്ട് ഫോണും വാട്സ് ആപ്പും ഉണ്ട് എന്നും ഇയാള്‍ പറയുന്നു. സ്വര്‍ഗത്തില്‍ നിന്ന് എന്നും യേശു ഇയാള്‍ക്ക് മെസ്സേജ് അയയ്ക്കുമത്രേ. ഫുള്‍ടൈം വാട്സ്ആപ്പില്‍ സജീവമാണത്രേ യേശു. പക്ഷേ സ്കൈപ്പും ഐഎംഒയുമാണ് യേശുവിന് കൂടുതലിഷ്ടം. മാത്രമല്ല ഇടയ്ക്കിടെ ഈ പാസ്റ്റര്‍ സ്വര്‍ഗത്തിലും പോകുമത്രേ. മാലാഖമാര്‍ക്കൊപ്പം ചിത്രങ്ങളെടുക്കും. യേശുവിനൊപ്പം ചായ കുടിക്കും. ഏതാനും തവണ ഇങ്ങനെ സ്വര്‍ഗത്തില്‍ പോയി വന്നതിന് ശേഷം യേശു മെസ്സേജ് അയക്കല്‍ നിര്‍ത്താറേ ഇല്ലത്രേ. തന്റെ വാക്കുകള്‍ വിശ്വസിക്കാത്തവര്‍ക്ക് തന്നോട് അസൂയയാണ് എന്നാണ് ഈ പുരോഹിതന് പറയുന്നത്. ചില്ലറ ബാധയൊഴിപ്പിക്കലും മറ്റുമായി കഴിഞ്ഞു പോന്നിരുന്ന ഇയാള്‍ക്ക് പുതിയ അവകാശവാദം കൂടി വന്നതോടെ മൈലേജ് കൂടിയിട്ടുണ്ട്. എന്തായാലും സന്യങ്കോരയുടെ അവകാശവാദങ്ങള്‍ കേട്ട് ചിരിക്കണോ കരയണോ എന്ന ആലോചനയിലാണ് വിശ്വാസികള്‍.