പള്‍സര്‍ സുനിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തി കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി
കോയമ്പത്തൂര്‍ : പള്‍സര്‍ സുനിയുടെത് എന്ന് സംശയിക്കുന്ന മൊബൈല്‍ഫോണ്‍ കോയമ്പത്തൂരില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ ഇവര്‍ ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്നാണ് ഒരു മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ആണോ കിട്ടിയിരിക്കുന്നത് എന്നകാര്യം വ്യക്തമല്ല. മൊബൈല്‍ ഫോണ്‍ പോലീസ് സീല്‍ ചെയ്തു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഫോണ്‍ സുനിയുടെതാണോ എന്ന് വ്യക്തമാവുകയുള്ളു. പുലർച്ചെ 4.10 ഒാടെയാണ് പ്രതികളെയും കൊണ്ട് പൊലീസ് തെളിവെടുപ്പിന് ഇറങ്ങിയത്. പിടിയിലാകുന്നതിന് മുമ്പ് സുനി കോയമ്പത്തൂരുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.അതിെൻറ അടിസ്ഥാനത്തിലാണ് ഇവർ താമസിച്ച വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ ആർക്കെങ്കിലും ഫോൺ കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു.
ചാർലി എന്ന സുഹൃത്ത് വഴിയാണ് പ്രതികൾ ഇവിടെ വീടെടുത്തത്. ചാർലി ഒളിവിലാണ്. ചാർലിയുടെ സെൽവൻ എന്ന സുഹൃത്തിെൻറ പൾസർ ബൈക്കിലാണ് ഇവർ കീഴടങ്ങാൻ വന്നത്. എന്നാൽ, ബൈക്ക് മോഷ്ടിച്ചതാണെന്ന് സെൽവൻ പൊലീസിനോട് പറഞ്ഞു. ബൈക്ക് എടുത്തത് താനറിഞ്ഞിട്ടല്ല. ബൈക്കിെൻറ താക്കോൽ ഇപ്പോഴും തെൻറ കൈയിലുണ്ടെന്നും പേപ്പറുകൾ പണയത്തിലാണെന്നുമാണ് സെൽവൻ പറയുന്നത്. എന്നാൽ ബൈക്ക് േമാഷണം പോയതിനെ സംബന്ധിച്ച് സെൽവൻ പൊലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം, രാത്രിയാണ് വീടെടുക്കാൻ വന്നതെന്ന് വീട്ടുടമ പറഞ്ഞു. ചാർലിയാണ് വീടെടുത്തത്. അയാൾക്കൊപ്പം മാസങ്ങൾക്ക് മുമ്പ് ജോലിയെടുത്തിരുന്നയാളാണ് ഇവരിലൊരാൾ എന്ന് അറിയിച്ചതായും വീട്ടുടമ പറഞ്ഞു. സുനിയെയും വിജീഷിനെയും ഓരോ തവണയായി വീടിനകത്ത് എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിന് ശേഷം പ്രതികളുമായി പോലീസ് കേരളത്തിലേയ്ക്ക് മടങ്ങി.