ഇന്ത്യന്‍ വനിത ഹോക്കി ടീമിന് ജയം
ഭോപാല്‍: ബെലറൂസിനെതിരെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന് മികച്ച വിജയം. ലോക ഹോക്കി ലീഗ് റൗണ്ട് രണ്ടിന് മുന്നോടിയായുള്ള സന്നാഹ ടൂര്‍ണമെന്റില്‍ ബെലറൂസിനെ 3:1നാണ് ഇന്ത്യന്‍ വനിത ടീം തോല്‍പിച്ചത്. ഏപ്രിലില്‍ കാനഡയിലാണ് ലോക ഹോക്കി ലീഗ് റൗണ്ടിന് കളമൊരുങ്ങുന്നത്. ഒരു ഗോള്‍ വഴങ്ങിയതിനുശേഷം ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ റാണി 35, 39 മിനിറ്റില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ലീഡ് നേടി. അവസാനം 42ാം മിനിറ്റില്‍ ദീപികയും സ്കോര്‍ നേടിയതോടെ ഇന്ത്യ വിജയത്തിലേയ്ക്ക് കുതിച്ചു.