എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍: ദിലീപ്

തൃശൂര്‍: കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതു ഗൂഢാലോചനയാണെന്ന് നടന്‍ ദിലീപ്. ‘തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറ്റക്കാരെ കണ്ടെത്തേണ്ടത് മറ്റാരേക്കാളുമധികം തന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍. തന്റെ പേര് ചേര്‍ത്തു വന്നത് ഒരു ഇംഗ്‌ളീഷ് പത്രത്തിലായിരുന്നു. പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. സത്യമറിയാതെ തന്റെ ഇമേജ് തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്രയധികം ശത്രുക്കള്‍ തനിക്ക് ഉണ്ടെന്ന് അറിയുമായിരുന്നില്ല. മാധ്യമങ്ങളല്ല പ്രേക്ഷകരാണ് തന്നെ വളര്‍ത്തിയതും വലുതാക്കിയതും. അതുകൊണ്ട് കുറ്റവാളിയെ കണ്ടെത്തേണ്ടത് തന്റെ ആവശ്യമാണ്’, ദിലീപ് പറഞ്ഞു.