താനെ മേയറായി ശിവസേനയുടെ മീനാക്ഷി ഷിന്‍ഡെ
താനെ: ശിവസേനയുടെ കൗണ്‍സിലര്‍ മീനാക്ഷി ഷിന്‍ഡെ താനെ മേയറായി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു.
63 സീറ്റുകളാണ് ശിവസേന നേടിയത്. എന്‍.സി.പിക്ക് 34 സീറ്റുകളും ബി.ജെ.പിക്ക് 23 സീറ്റുകളും ലഭിച്ചിരുന്നു. കേവല ഭൂരിപക്ഷം നേടിയത് കൊണ്ട് താനെയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ശിവസേനക്ക് പ്രശ്നങ്ങളുണ്ടാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
എന്നാല്‍ ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ സര്‍ക്കാറുണ്ടാക്കുന്നത് സംബന്ധിച്ച് ശിവസേന അനിശ്ചിതത്വങ്ങള്‍ തുടരുകയാണ്. ശിവസേനക്ക് സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.