രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് വിജയം ; രക്ഷകനായത് അശ്വിന്
ബാംഗ്ലൂര്‍ : പൂണെയിലെ മറാക്കാനാവാത്ത പരാജയത്തിന് ഇന്ത്യ ബാംഗ്ലൂരില്‍ കണക്കു തീര്‍ത്തു. ബാറ്റ്സ്മാന്മാര് നിരാശരാക്കിയ കളിയില്‍ തോല്‍വി നേരില്‍ക്കണ്ട ഇന്ത്യക്ക് ഒടുവില്‍ അശ്വിന്റെ മികച്ചപ്രകടനത്തില്‍ അവിശ്വസനീയ ജയം. 188 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ആസ്ട്രേലിയ 35.4 ഓവറില്‍ 112 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവുമാണ് കൈവിട്ടുവെന്ന് തോന്നിച്ച ജയം പന്തെറിഞ്ഞ് ഇന്ത്യക്ക് സമ്മാനിച്ചത്. ഈ പരമ്പരയിലെ അശ്വിന്റെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിലേത്. ജയത്തോടെ പരമ്പര സമനിലയിലായി (11). നേരത്തെ നാല് വിക്കറ്റിന് 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓസീസ് പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞ ഇന്ത്യ 274 റണ്‍സിന് എല്ലാവരും പുറത്തായി.