തീവ്രവാദിയായ മകന്‍റെ ശവശരീരം തങ്ങള്‍ക്ക് വേണ്ട എന്ന് പിതാവ്

പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തീവ്രവാദിയായ മകന്റെ മൃതദേഹം തങ്ങള്‍ക്ക് വേണ്ട എന്ന് പിതാവ്. ലഖ്‌നൗവില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സയിഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്നാണ്  പിതാവ് സര്‍താജ് അറിയിച്ചത്. ഞങ്ങള്‍ ഇന്ത്യാക്കാരാണ്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്. ഞങ്ങളുടെ പൂര്‍വികരും ഇവിടുത്തുകാരാണ്.  ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല.  അവന്റെ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട. അദ്ദേഹം വ്യക്തമാക്കി. മകന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരറിവുമില്ലായിരുന്നുവെന്നും സര്‍താജ് അറിയിച്ചു. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സെയ്ഫുള്ളയെ പോലീസ്  വധിച്ചത്. കാണ്‍പുര്‍ സ്വദേശിയാണ് ഇയാള്‍. ഇയാളുടെ പക്കല്‍നിന്ന് ഐ.എസ് പതാകയും ട്രെയിന്‍  ട്രെയിന്‍ സമയപ്പട്ടികയും  കണ്ടെടുത്തിരുന്നു. പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, കത്തി, പണം, പാസ്പോര്‍ട്ടുകള്‍ തുടങ്ങിയവയും ഇയാളുടെ മൃതദേഹത്തിന്  അടുത്ത് നിന്ന് ലഭിച്ചിരുന്നു.