പ്രശസ്ത സംഗീതജ്ഞന്‍ ജര്‍സണ്‍ ആന്റണി കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചികിത്സ സഹായം തേടുന്നു: നിങ്ങളും സഹായിക്കില്ലേ?
കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും, വാദ്യോപകരണ വിദഗ്ദ്ധനുമായ ജര്‍സണ്‍ ആന്റണി കരള്‍ രോഗം മൂലം ക്ലേശിക്കുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എത്രയും പെട്ടെന്ന് വിധേയനാകണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അദ്ദേഹത്തിന്റെ ഇളയ പുത്രന്‍ സുബിന്‍ ദാതാവാകാന്‍ സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.
അതേസമയം ശസ്ത്രക്രിയക്ക് 30 ലക്ഷത്തില്‍ കുറയാത്ത തുക വേണ്ടിവരും. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെര്‍സണ്‍ എന്ന അനുഗ്രഹീത കലാകാരന്റെ കുടുംബം. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇത്രെയും വലിയ തുക എങ്ങനെ സംഘടിപ്പിക്കുമെന്ന വിഷമസന്ധിയിലാണ് മലയാളിയ്ക്ക് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ജെര്‍സനും ബന്ധപ്പെട്ടവരും. എന്നാല്‍ സുമനസുകളുടെ കൂടി സഹായം എത്രെയും വേഗത്തില്‍ ലഭിച്ചാല്‍ മാത്രമേ സമയോചിതമായി അദ്ദേഹത്തിനു ശസ്ത്രക്രിയ നടത്തി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുവാന്‍ കഴിയുകയുള്ളു.
പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുന്ന ജെര്‍സണ്‍ എന്ന കലാകാരനെ സഹായിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികളോ സംഘടനയോ ഉണ്ടെങ്കില്‍ ചുവടെ നല്കിയിരിക്കുന്ന വിലാസത്തില്‍ അദ്ദേഹത്തെ സഹായിക്കാം:
Bank : Federal bank
Beneficiary name : JERSON ANTONY
Account no : 11830100082483
IFSC : FDRL0001183
Branch : Palluruthy