മൈന്‍ഡ് ചാരിറ്റി ഷോ: സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് സംഗീത നിശയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം
ഡബ്ലിന്‍: മൈന്‍ഡ് ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച് നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘടാനം ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വച്ച് നടന്നു. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റല്‍ ഫൌണ്ടേഷന്‍ സ്‌പെഷ്യല്‍ ഇവന്റ് മാനേജര്‍ ആംഗല ആദ്യ ടിക്കറ്റ് വിറ്റാണ് ഉദ്ഘടാനം നിര്‍വ്വഹിച്ചത്. മൈന്‍ഡ് അയര്‍ലണ്ടില്‍ സ്ഥാപിതമായതിനു ശേഷം എല്ലാ വര്‍ഷവും കേരളത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി വരുന്നു. കഴിഞ്ഞ വര്ഷം ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് മൈന്‍ഡ് ചാരിറ്റി തുക നല്‍കിയിരുന്നു. ഹോസ്പിറ്റലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ടെംപിള്‍ സ്ട്രീറ്റിനു വേണ്ടി ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത് .
ലണ്ടനിലെ ട്രിനിറ്റി കോളേജില്‍ നിന്നും ഗോള്‍ഡ് മെഡലോടെ കീബോര്ഡ് മ്യൂസിക് പാസ്സായ സ്റ്റീഫന്‍ ദേവസ്സിയാണ് പരിപാടി നയിക്കുന്നത്. ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ കോണ്‍ഫിഡന്റ് ട്രാവല്‍സ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. വിശ്വാസ് ഫുഡ് പ്രൊഡക്ടസ്, വിസ്ത കരിയര്‍ സൊലൂഷന്‍സ് എന്നിവരാണ് സഹസ്പോണ്‍സര്‍മാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് പൗളി 0872644351, മജു പേക്കല്‍ 0879631102, സിജു ജോസ് 0877778744.