പോലീസ് കൊലപ്പെടുത്തിയ സഹോദരന് നീതി ലഭിക്കുവാന്‍ നിരാഹാരം കിടക്കുന്ന യുവാവിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് ; സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കില്ല എങ്കില്‍ താനും നിരാഹാരസമരത്തില്‍ പങ്കാളിയാകും എന്ന ഉറപ്പും
തിരുവനന്തപുരം : പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സഹോദരന് വേണ്ടി ഒന്നരവര്‍ഷത്തില്‍ ഏറെയായി സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്തു വന്ന യുവാവിന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ പിന്തുണ. പാറശാല സ്വദേശിയായ ശ്രീജിത്ത് ആണ് തന്റെ സഹോദരന്‍ ശ്രീജിവിന്റെ കൊലപാതകത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 453 ദിവസമായി സമരം നടത്തി വന്നത്.അതുപോലെ കഴിഞ്ഞ 35 ദിവസമായി നിരാഹാരസമരമാണ് യുവാവ് നടത്തി വന്നത്. എന്നാല്‍ അധികാരികള്‍ ആരുംതന്നെ ഇതുവരെ യുവാവിനെയോ സമരത്തിനെയോ തിരിഞ്ഞുനോക്കിയില്ല. 2014 മേയ് 21 നാണ് പാറശാല പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിവ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന്‍ ശ്രീജിവിന്റെ മരണത്തിനെ കുറിച്ച് അന്വേഷിച്ച പോലീസ് കംപ്ലയിന്റ് അതോറിറ്റി കേസിലെ പ്രതികളായ പോലീസുകാരെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 2016 മേയ് 17നു സര്‍ക്കാരിനെ സമര്‍പ്പിക്കുകയുണ്ടായി. കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ നടപടി എടുക്കണം എന്നായിരുന്നു അതിലെ മുഖ്യ ആവശ്യം. കൂടാതെ മരിച്ച യുവാവിന്‍റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റി അവശ്യപ്പെട്ടിരുന്നു. ഈ തുക കേസിലെ പ്രതികളായ പോലീസുകാരില്‍ നിന്നും പിരിച്ചെടുക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്നു ഒരു വര്‍ഷം ആകറായിട്ടും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും ഡിപ്പാര്‍ട്ട്മെന്റില്‍ തുടരുകയാണ്. നഷ്ടപരിഹാര തുക ലഭിച്ചു എന്നല്ലാതെ മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട ശ്രീജിത്തിന്‍റെ മൂത്ത ചേട്ടന്‍ ശ്രീജു ടിപ്പര്‍ അപകടത്തില്‍ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ വീട്ടില്‍ കിടപ്പിലാണ്. ഒരാള്‍ പോലീസുകാരുടെ ക്രൂരതകാരണം കൊല്ലപ്പെടുകയും ചെയ്തു. ഇപ്പോള്‍ അമ്മ രമണിയാണ് കുടുംബം നോക്കാന്‍ കഷ്ട്ടപ്പെടുന്നത്. സഹോദരന്റെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ടു കഴിഞ്ഞ ഒന്നരവര്‍ഷമായി സമരം നടത്തിവന്ന ശ്രീജിത്തിനെ അധികാരികളോ സര്‍ക്കാരോ ഇതുവരെ തിരിഞ്ഞുപോലും നോക്കിയില്ല. കഴിഞ്ഞ കുറച്ചു ദിവസമായി നിരാഹരസമരം ചെയ്തു വന്ന ഇയാളുടെ ആരോഗ്യസ്ഥിതി മോശമായി വരികയായിരുന്നു. തുടര്‍ന്നാണ് ശ്രീജിത്തിന്‍റെ സമരത്തെ പറ്റി അറിഞ്ഞ എം എല്‍ എ സംഭവസ്ഥലത്ത് എത്തുകയും. വരുന്ന ചൊവ്വാഴ്ച വിഷയം നിയമസഭയില്‍ അവതരിപ്പിക്കാം എന്ന് വാക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍ പി ജി ജോര്‍ജ്ജിന്റെയ് വാക്കിന്റെ ഉറപ്പില്‍ ശ്രീജിത്ത് നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ല എങ്കില്‍ അടുത്ത ദിവസം മുതല്‍ താനും ശ്രീജിത്തിന്‍റെ കൂടെ സെക്ക്രട്ടറിയേറ്റിനു മുന്‍പില്‍ നിരാഹാരസമരം കിടക്കും എന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്.