സാധാരണക്കാര്‍ക്ക് ആശ്വാസമായി അത്യാവശ്യ മരുന്നുകളുടെ വില കുറയുന്നു
സാധാരണക്കാര്‍ക്ക് ആശ്വാസമായി രാജ്യത്ത് അത്യാവശ്യ മരുന്നകളുടെ വില കുറയുന്നു. ഹൃദ്രോഗം, പ്രമേഹം , അര്‍ബുദ രോഗ മരുന്നുകളുടെ വിലകളാണ് കുറയുന്നത്. 18 മുതല്‍ 86ശതമാനം വരെയാണ് വിലക്കുറവ് ഉണ്ടാവുക. അതേസമയം ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതുമായ മരുന്നുകള്‍ക്കാണ് വില നിയന്ത്രണം വരുന്നത്. പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൈപ്രൈഡിന്‍റെ വില 91 ല്‍ നിന്ന് 53ലേക്ക് താഴും. ഡോ.റെഡ്ഡിസ് ലബോറട്ടറിയുടെ ഗ്ലൈമിയുടെ വില 84ല്‍ നിന്ന് 50ലെത്തും. ഇന്‍സാറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ സോറിലിന്‍റെ വില 100 ല്‍ നിന്ന് 79ആകും. ഹൃദ്രോഗികള്‍ ഉപയോഗിക്കുന്ന സൈഡസ് കാഡിലയുടെ അറ്റോര്‍വ ഗുളികയുടെ വില 195ല്‍ നിന്ന് 123 ആകും . ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ടെല്‍മ മരുന്ന് വില 176ല്‍ നിന്ന് 140 ആയി താഴും . അര്‍ബുദ ചികില്‍സക്കുപയോഗിക്കുന്ന അസ്ട്രാ സെനേക ഫാര്‍മയുടെ മരുന്ന് വില 29259 ല്‍ നിന്ന് 3977 രൂപയായി കുറയും. 86ശതമാനം വിലക്കുറവ്. ഇങ്ങനെ പ്രമുഖ ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്കാണ് വില നിയന്ത്രണം വരുന്നത്.ദേശീയ മരുന്ന് വില നിയന്ത്രണ അഥോറിറ്റിയുടെ തീരുമാനം നാളെ ഉണ്ടാകും.