പീഡന കഥകള്‍ അവസാനിക്കുന്നില്ല; കെ.സി.വൈ.എം കോര്‍ഡിനേറ്റര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പതിനാറുകാരിയെ
മാനന്തവാടി: പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ പെണ്‍കുട്ടിയെ കെ.സി.വൈ.എം നേതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് സംഘടയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ച് തുടങ്ങിയതിലൂടെ. പെണ്‍കുട്ടിയുമായി അടുപ്പത്തിലായതോടെ പ്രേമം മുതലെടുത്ത് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു.
പീഡനത്തിന്റെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവും കല്‍പറ്റയിലെ യത്തീംഖാന അന്തേവാസികളെ സമീപത്തെ കച്ചവടക്കാര്‍ പീഡിപ്പിച്ച സംഭവും പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടി രൂപതയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്തായത്. വയനാട് പനമരത്താണ് പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കെ.സി.വൈ.എം രൂപതാ കോര്‍ഡിനേറ്റര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പുതിയ സംഭവം.
സംഭവുമായി ബന്ധപ്പെട്ട് കെ.സി.വൈ.എം രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജിനെ പോലിസ് കസ്റ്റഡിയില്‍ എത്തു. പീഡനത്തിനരായ പെണ്‍കുട്ടി മൂന്ന് മാസം മുന്‍പ് പ്രസവിച്ചിരുന്നു. നവജാത ശിശു കോഴിക്കോട് അനാഥാലയത്തിലാണ് ഇപ്പോള്‍ ഉള്ളതെന്നും പോലിസ് കണ്ടെത്തി. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവ വിവരം നാട്ടുകാരില്‍ നിന്നും മറച്ചുവയ്ക്കുന്നതിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 28 നാണ് പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് നവജാത ശിശുവിനെ കോഴിക്കോടുള്ള കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.