‘നിലയ്ക്കാത്ത മണിനാദം’: കലാഭവന്‍ മണി അനുസ്മരണവും ഗാനാഞ്ജലിയും ശ്രദ്ധേയമായി
റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരില്‍ സാധാരണക്കാരനായ ഓട്ടോക്കാരനായും മിമിക്രിക്കാരനായും നാടന്‍പാട്ടുകാരനായും സിനിമാതാരമായും അതിലുപരി പാവങ്ങളുടെ അത്താണിയായും നമ്മളെയെല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുവില്‍ കരയിപ്പിക്കുകയും ചെയ്ത പ്രിയ കലാകാരന്റെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായി കലാഭവന്‍ മണി പാടി അഭിനയിച്ച നാടന്‍ പാട്ടുകളും, സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ ‘നിലയ്ക്കാത്ത മണിനാദം..’ ശ്രദ്ധേയമായി.
ഒരു മിന്നാമിനുങ്ങ് പോലെ മിന്നി മറിഞ്ഞ അതുല്യ കലാകാരന് റിയാദിലെ പ്രമുഖ സ്വതന്ത്ര സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കീസ്, റിയാദിലെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് സലാം പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രമുഖ കലാകാരനും, കലാഭവന്‍ മണിയുടെ നാട്ടുകാരനും സുഹൃത്തുമായ സി. വി കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.
എന്‍.ആര്‍.കെ കണ്‍വീനര്‍ ബാലചന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. നിസാം വെമ്പായം മണിയുടെ ജീവിത വഴി വിശദമായി അവതരിപ്പിച്ചു. ജനം ടി വി റിയാദ് ബ്യുറോ ചീഫ് ബഷീര്‍ പാങ്ങോട് സാമുഹിക പ്രവര്‍ത്തകന്‍ മുജീബ് കായം കുളം, ബിജുകുമാര്‍ അടൂര്‍, ഷാജഹാന്‍ മുനീറ, റിയാദ് ടാക്കിസ് മുന്‍ പ്രസിഡന്റുമാരായ അലി ആലുവ , നൗഷാദ് അബ്ദുല്‍ അസിസ്, ഫൈസല്‍ കൊണ്ടോട്ടി എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു. നന്ദന്‍ പൊയ്യാറ, വിജയന്‍ നെയ്യാറ്റിന്‍കര, ജോണ്‍സണ്‍ മാര്‍ക്കോസ്, രാജന്‍ കാരിച്ചാല്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയും നടത്തി യോഗത്തില്‍ സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും ,ഷാന്‍ പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.
മണി അഭിനയിച്ച രംഗങ്ങള്‍ കൊണ്ടോരുക്കിയ വീഡിയോ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചു, അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു, തുടര്‍ന്ന് അദ്ദേഹം പാടി അഭിനയിച്ച നാടന്‍ പാട്ടുകളും, സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനാഞ്ജലിയും നടന്നു, തങ്കച്ചന്‍ വര്‍ഗീസ്, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ജലീല്‍ കൊച്ചിന്‍, ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഷാന്‍ പെരുമ്പാവൂര്‍, ഷെഫീഖ് വാഴക്കാട്, നജാദ്, ഷൈന്‍ഷാ, ഹരിമോന്‍, ഗിരിദാസ്ഭാസ്‌കരന്‍, ഹാഷിം കാഞ്ഞിരോട്, സോജി, പാര്‍വതി സന്ദീപ്, ശ്രീരാജ്, ഷഫീക് വാഴക്കാടന്‍ ,നജാദ്, ആരിഫ്, പീറ്റര്‍, സാജിത് ഖാന്‍, സിജോ മാവേലിക്കര, ഷാനു ഷനാദ്, സലാം പെരുമ്പാവൂര്‍, അലി ആലുവ, നൗഷാദ് അസ്സിസ്സ്, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, വികാസ് എന്നിവര്‍ പ്രിയ കലാകാരന് അര്‍ച്ചനയായി ഗാനങ്ങള്‍ ആലപിച്ചു.
മണിയെ കുറിച്ച് സംസാരിക്കാനും രണ്ടുവരി പാടാനുമായി വളരെ ദൂരെനിന്നും ആള്‍ക്കാര്‍ എത്തിയിരുന്നു, യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മണിയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം നല്‍കിയിരുന്നു,
മലാസ് ഭാരത് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്ക് കോഡിനേറ്റര്‍ ഷൈജു പച്ച, അനില്‍കുമാര്‍ തമ്പുരു, നവാസ് ഒപ്പീസ്, സുനില്‍ ബാബു എടവണ്ണ, സിജോ മാവേലിക്കര, സാജിത് ഖാന്‍, അരുണ്‍ പൂവാര്‍, രാജീവ് മാരൂര്‍, നൗഷാദ് പള്ളത്, നബീല്‍ ഷാ മഞ്ചേരി, മഹേന്ദ്രന്‍, അന്‍വര്‍ സാദിക്ക്, രാജേഷ് രാജ്, എന്നിവര്‍ നേതൃത്വം നല്‍കി.