കൊച്ചിയില്‍ യുവതി യുവാക്കള്‍ക്ക് നേരെ ശിവസേന പ്രവര്‍ത്തകരുടെ പരസ്യമായ സദാചാര ആക്രമണം ; എല്ലാത്തിനും സാക്ഷിയായി പിണറായിയുടെ പോലീസും
കൊച്ചി : കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്ന പേരില്‍ യുവതി യുവാക്കള്‍ക്ക് ശിവസേനാ പ്രവര്‍ത്തകരുടെ മര്‍ദനം. പോലീസ് അകമ്പടിയോടെയാണ് ക്യാമറകള്‍ക്ക് മുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പെണ്‍കുട്ടികള്‍ക്ക് എതിരായ ലൈംഗിക ആക്രമണം തടയുക എന്ന ബാനറുമെന്തി എത്തിയ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉണ്ടായിരുന്ന യുവാക്കളെയും യുവതികളെയും ചൂരല്‍ കൊണ്ട് അടിച്ചോടിക്കുകയായിരുന്നു. എന്നാല്‍ സംഭവം എല്ലാം കണ്ടുകൊണ്ട് നില്‍ക്കുവാന്‍ മാത്രമേ നമ്മുടെ പോലീസിനു കഴിഞ്ഞുള്ളൂ. അക്രമികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത് എന്ന് വ്യക്തം. കൊച്ചിയിലെ യുവതിയുവാക്കളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ് മറൈന്‍ഡ്രൈവ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ പാര്‍ക്കുകളിലും , ബാറുകളിലും ശിവസേനാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട് എങ്കിലും കേരളത്തില്‍ പരസ്യമായി ഇത് ആദ്യത്തെ സംഭവമായിരിക്കാം. ഇത്തരത്തിലുള്ള സദാചാര ആക്രമണങ്ങള്‍ നമ്മുടെ നാട്ടില്‍ കൂടി കൂടി വരുന്ന ഒരു സ്ഥിതിവിശേഷണമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇവരുടെ ആക്രമണത്തിനു ഇരയായ ഒരു യുവാവ് കഴിഞ്ഞയാഴ്ച്ച ആത്മഹത്യ ചെയ്തിരുന്നു.എന്നാല്‍ സംഭവത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് എന്നാണു പോലീസ് പറയുന്നത്.
വീഡിയോ : ന്യൂസ് 18 കേരളം