നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്


കൊച്ചി: പ്രമുഖ തെന്നിന്ത്യന്‍ നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. ആര്‍ഭാടങ്ങളില്ലാതെ കൊച്ചിയിലായിരുന്നു ചടങ്ങു്. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍.

അതേസമയം വിവാഹം എന്ന് നടക്കുമെന്നതില്‍ സൂചനയൊന്നുമില്ല. ഹണി ബീ 2-വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഭാവനയിപ്പോള്‍.