വീണ്ടും ലോകാവസാനം ; ഇത്തവണ അമേരിക്കയില്‍ മാത്രമല്ല , ഇന്ത്യയും ദുബായിയും എല്ലാം ഉണ്ട് (വീഡിയോ)
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്നവയാണ് ലോകാവസാന ചിത്രങ്ങള്‍ . എല്ലാവര്‍ഷവും ലോകം മുഴുവന്‍ നശിക്കുന്ന തരത്തിലുള്ള ഒരു ചിത്രം എങ്കിലും പുറത്തിറങ്ങാറുണ്ട്. അന്യഗ്രഹ ജീവികളുടെ ആക്രമണം കൊടുംങ്കാറ്റ്, സുനാമി, ഭൂകമ്പം എന്നിങ്ങനെ പോകുന്നു നമ്മുടെ അവസാനം കാണിക്കുന്ന സിനിമികള്‍. അത്തരത്തിലുള്ള സിനിമകളില്‍ ഏറ്റവും ഒടുവിലായി റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് ജിയോസ്റ്റോം. ഇൻഡിപെൻഡൻസ് ഡേ, ഗോഡ്സില്ലാ തുടങ്ങിയവയുടെ നിർമാതാവായ ഡീൻ ഡെവ്ളിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിയോസ്റ്റോം. കൃത്രിമമായി മനുഷ്യന്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍ കാരണം ഭൂമി നശിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും അവസാനദൃശ്യങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 20ന് തിയറ്ററുകളിലെത്തുന്നത്.