ഐ എസ് തീവ്രവാദികള്‍ എത്തി എന്ന് സൂചന ; കനത്ത ജാഗ്രതയില്‍ ഡല്‍ഹി
ഐ.എസ് തീവ്രവാദികള്‍ കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഐ.എസ് ത്രീവവാദികളെന്ന് കരുതുന്ന ആറു പേര് പൊലീസ് പിടിയിലായതിന് പിന്നാലെയാണ് ഈ സംഘത്തിലെ രണ്ടു പേര് ഡല്‍ഹിയിലേയ്ക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിക്കുന്നത്. ഇവര്‍ തലസ്ഥാനത്ത് ശക്തമായ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയത്. പാര്‍ലമെന്റ് സമ്മേളിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റിനും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നീരീക്ഷണത്തില്‍ കേരളം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംയുക്തമായാണ് ഐ.എസ് ഭീഷണി നേരിടാനൊരുങ്ങന്നത്.അതിനിടെ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു . ലഷ്കര്‍ ഇ ത്വയ്ബ ഭീകരും കശ്മീര്‍ സ്വദേശികളുമായ ജഹാംഗിര്‍ ഗനായ്, ഷേര്‍ ഗുജ്രി എന്നിവര്‍ കൊല്ലപ്പെട്ടത്. അവന്ധിപുര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേനയും,പൊലീസും നടത്തിയ പരിശോധനക്കിടെ തീവ്രവാദികള്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിയന്ത്രണ രേഖയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ, പാകിസ്ഥാനെ ഉത്കണ്ഠ അറിയിച്ചു.