സദാചാര ഗുണ്ടായിസം നടത്തിയവര്‍ ബലാല്‍സംഗങ്ങളെ എതിര്‍ക്കാത്തത് എന്തുകൊണ്ട് എന്ന് ടോവിനോ
കൊട്ടാരക്കര : സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട് ബലാൽസംഘത്തെ എതിർക്കിന്നില്ലെന്ന് ചലച്ചിത്രതാരം ടോവിനോ തോമസ്. മറൈന്‍ഡ്രൈവില്‍ കമിതാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിചൊടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ടോവിനോ.സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പ്രണയം ഉള്ളതുകൊണ്ടാണ് മനുഷ്യൻ നില നിൽക്കുന്നത്. പ്രണയത്തെ ഒഴിവാക്കി ഒരു പൊതുസമൂഹത്തിനും നില നിൽക്കാനാവില്ലെന്നും ടോവിനോ പറഞ്ഞു. താനൊരു മഹാനായ നടനല്ലെന്നും മെക്സിക്കൻ അപാരതക്ക് ലഭിച്ച സ്വീകാര്യത തെൻ ഉത്തരവാദിത്വം വർധിപ്പിക്കുന്നതായും ടോവിനോ പറഞ്ഞു. കൊട്ടരക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സമയമാണ് താരം വിഷയത്തില്‍ തന്‍റെ അഭിപ്രായം പങ്കുവെച്ചത്.