സിനിമയിലെ വര്‍ണ്ണവിവേചനത്തിന് താനും ഇര എന്ന് വിനായകന്‍

കൊച്ചി: മലയാള സിനിമയില്‍ ജാതി വര്‍ണ്ണവിവേചനം ഉണ്ട് എന്നും താന്‍ അതിനു ഇരയാണ് എന്നും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ വിനായകന്‍. മൂന്ന് വര്‍ഷം മുന്‍പാണ് താന്‍ ഇത് തിരിച്ചറിഞ്ഞതെന്നും വിനായകന്‍ പറഞ്ഞു. കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് തനിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ പ്രതിഷേധം ഉണ്ടായിരുന്നു. അതില്‍ പിന്നില്‍ മറ്റെന്തോ ഉണ്ട്. അത് വിപ്ലവമായി മാറരൂത്. എന്തായാലും ഈ പ്രതിഷേധത്തിനു മുന്നില്‍ നില്‍ക്കാന്‍ താനില്ലെന്നും വിനായകന്‍ പറഞ്ഞു. കൂടാതെ പ്രണയത്തി?െന്റ പേരില്‍ യുവതി-യുവാക്കളെ ചൂരല്‍ കൊണ്ട്? തല്ലിയോടിക്കാന്‍ ആര്‍ക്കാണ് അധികാരം നല്‍കിയതെന്നും വിനായകന്‍ ചോദിച്ചു. പ്രണയം ഇല്ലാത്തതാണ് ഡല്‍ഹി പീഡനവും ജിഷ,സൗമ്യ കേസുകളും സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുേമ്പാഴാണ് വിനായകന്‍ സദാചാര ഗുണ്ടായിസത്തിനെതിരായ ത?െന്റ നിലപാട് പ്രഖ്യാപിച്ചത്. സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ലെന്ന് ഞാന്‍ തന്നെ വിലയിരുത്തിയിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരുന്നത്. അവാര്‍ഡ് നേട്ടത്തിെന്റ ചിന്ത 10 മിനുട്ട് മാത്രമേ തനിക്കുണ്ടായുള്ളു. പിന്നീട് എന്റെ മനസ് മറ്റ് ചിന്തകളിലേക്ക് പോയി. അവാര്‍ഡ് നേട്ടത്തിെന്റ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണെന്നും വിനായകന്‍ പറഞ്ഞു. കൃതൃമത്വങ്ങളില്‍ വിശ്വാസമില്ലാത്ത ആളാണ് താന്‍. അതുകൊണ്ടാണ് വ്യവസ്ഥിതിയിലും വിശ്വാസമില്ലെന്ന് നിലപാടെടുത്തതെന്നും വിനായകന്‍ അറിയിച്ചു.