പീഡനത്തെ തുടര്‍ന്ന്‍ സഹോദരിമാരുടെ ആത്മഹത്യ ; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട് : വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുടെ പിതൃസഹോദര പുത്രനായ കല്ലങ്കാട്ട് മധു (27), കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു (43) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു മുന്‍പ് ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബന്ധു മകളെ പീഡിപ്പിക്കുന്നത് കാണാനിടയായിട്ടുണ്ടെന്ന് കുട്ടികളുടെ അമ്മ പോലീസിനു മൊഴിയും നല്‍കിയിരുന്നു. മൂത്തപെണ്‍കുട്ടിയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. ടി. പ്രിയദ കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാട്ടി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് വാളയാര്‍ പോലീസ് ആരോപണ വിധേയനായ കുട്ടിയുടെ ബന്ധുവിനെ ചോദ്യംചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കേസിൽ വീഴ്​ച വരുത്തിയതിന്​ കസബ എസ്.ഐ പി.സി.ചാക്കേ‍ായെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡി.വൈ.എസ്പിമാർ, കസബ മുൻ സി.ഐ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് ഐജി എം.ആർ. അജിത് കുമാർ നിർദ്ദേശം നൽകുകയും .പതിമൂന്നും അഞ്ചും വയസ്സുള്ള സഹേ‍ാദരിമാരിൽ മൂത്തയാളുടെ പേ‍ാസ്റ്റുമേ‍ാർട്ടം റിപ്പേ‍ാർട്ടിലും ഡേ‍ാക്ടറുടെ മെ‍ാഴിയിലും പീഡനം സംബന്ധിച്ച സൂചനയുണ്ടായിട്ടും കേസെടുക്കാനും പ്രതിയെ പിടികൂടാനും നടപടിയുണ്ടായില്ലെന്നാണ് കണ്ടെത്തൽ. ആരേ‍ാപണ വിധേയനായ വ്യക്തിയെ കസ്റ്റഡിയിലെടുത്തു വിട്ടയയ്ക്കുകയായിരുന്നു. നടപടിയുണ്ടായിരുന്നെങ്കിൽ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.