രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ നിന്നും മോഷ്ട്ടിച്ചു

പത്തനംതിട്ട :  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് ദിവസം പ്രയമായ കുട്ടിയെ അജ്ഞാത യുവതി മോഷ്ട്ടിച്ചു. ഇന്ന് രാവിലെയാണ്  സംഭവം ഉണ്ടായത്.  അച്ഛന്റെ കയ്യില്‍ നിന്നാണ് സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.  രാവിലെ 11.10ഓടെയായിരുന്നു സംഭവം. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ അമ്മയെ പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ സമയത്ത്  ഓട്ടോറിക്ഷയിലെത്തിയ കറുത്ത് മെലിഞ്ഞ ഒരു സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവര്‍ ചുരിദാര്‍ ധരിച്ചാണ് ആശുപത്രിയിലെത്തിയത്. വന്നത് പോലെ തിരിച്ചു പത്തനംതിട്ടക്ക് സമീപം തെക്കേമല വരെ ഇവര്‍ ഓട്ടോറിക്ഷയില്‍ പോയെന്നും അവിടെ നിന്ന് ഒരു ബസില്‍ കയറി പോവുകയായിരുന്നെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലാകെ പൊലീസ് വ്യാപക തെരച്ചിലും വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും റെയില്‍വെ സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് ആകെ തകര്‍ന്ന നിലയിലാണ് കുട്ടിയുടെ കുടുംബം.