ദിശതെറ്റിയ എയര്‍ ഇന്ത്യാ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി
ന്യൂഡല്‍ഹി : ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്നാണ് വിമാനത്തിനു ദിശ തെറ്റിയത്. ഹംഗറിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിന് എടിസിയുമായുള്ള ബന്ധം നഷ്ടമായത്. ബന്ധം നഷ്ടമായപ്പോൾ ആശങ്കയിലായ ഹംഗറി വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി പോര്‍വിമാനങ്ങളെ അയക്കുകയായിരുന്നു. 231 യാത്രക്കാരും 18 വിമാന സ്റ്റാഫും ഉള്‍പ്പെടെ 249 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫ്രീക്വന്‍സി വ്യതിയാനം മൂലമാണ് ബന്ധം നഷ്ടമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴു മണിക്കാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.