ബാങ്കുകളുടെ കടം ഒറ്റത്തവണയായി തീര്‍ക്കാന്‍ ഒരുക്കമെന്ന് വിജയ്മല്യ
ലണ്ടന്‍ : ബാങ്കുകളുടെ കടങ്ങള്‍ വീട്ടാന്‍ സാധിക്കില്ല എന്ന കാരണം കൊണ്ട് നാടുവിട്ടുപോയ വിവാദ വ്യവസായി വിജയ്മല്യ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീർപ്പാക്കലിനു സന്നദ്ധനാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നയങ്ങളുണ്ട്. നൂറുകണക്കിനാളുകള്‍ ഇതിലൂടെ അടവ് തീര്‍ക്കുന്നു. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നു എന്ന് മല്യ ചോദിക്കുന്നു. പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി ബാങ്കുകളോട് നിർദേശിക്കുമെന്നാണു പ്രതീക്ഷ. എല്ലാ കോടതി ഉത്തരവുകളെയും ഏറ്റവും ബഹുമാനത്തോടെ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. എന്നാൽ, വിചാരണ പോലും കൂടാതെ, തന്നെ പ്രതിസ്ഥാനത്തു നിർത്താനാണ് സർക്കാരിനു തിടുക്കം. കേസിൽ സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ സ്വീകരിച്ച നിലപാട് തന്നോടുള്ള സർക്കാരിെൻറ നയത്തിന് തെളിവാണെന്നും മല്യ ആരോപിച്ചു.ഐ.ഡി.ബി.ഐ ബാങ്കിൽനിന്ന് 900 കോടി രൂപ അടക്കം വിവിധ ബാങ്കുകളിൽനിന്നെടുത്ത 7000 കോടി രൂപ വായ്പയാണ് മല്യ തിരിച്ചടക്കാനുള്ളത്. അതേസമയം, സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ സത്യസന്ധമാണോയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിജയ് മല്യയോട് ആരാഞ്ഞിരുന്നു. മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായായിരുന്നു കോടതിയുടെ ചോദ്യം.വായ്പ തിരിച്ചടവ് കേസിൽ പ്രത്യേക കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചതോടെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യ ഇപ്പോൾ അവിടെയാണുള്ളത്. മല്യയെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.