വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : വി.എം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം  രാജിവെച്ചു. അനാരോഗ്യം കണക്കിലെടുത്താണ്‌ രാജി. രാജിക്കത്ത്  ഇന്ന് തന്നെ  ഹൈക്കമാന്‍ഡിന് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ സുധീരന് വീണ് പരിക്കേറ്റിരുന്നു. അത് ദീര്‍ഘകാലത്തെ ചികിത്സയിലൂടെ മാത്രമേ സുഖപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത  അവസ്ഥയാണ്. തന്റെ നിലവിലെ ആരോഗ്യ സ്ഥിതി വെച്ച് അതിന് സാധിക്കില്ല. വേണമെങ്കില്‍ അവധിയെടുത്ത് മാറി നില്‍ക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും  സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം രാജികാരണം വിശ്വസനീയമല്ല എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അതുപോലെ രാജി വെച്ചത് നന്നായി എന്നും കോണ്ഗ്രസ് ഇനി രക്ഷപ്പെടുമെന്നും വെള്ളപ്പളി നടേശന്‍ പ്രതികരിച്ചു.