അടിപതറി ആം ആദ്മി ; ഗോവയിലും പഞ്ചാബിലും കനത്ത തോല്‍വി

ന്യൂഡൽഹി :  രാജ്യതലസ്ഥാനം കയ്യില്‍ ഉണ്ടെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളിലും സാന്നിധ്യം അറിയിക്കാം എന്ന ആം ആദ്മി പാര്‍ട്ടിയുടെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്തുന്നതായി പുറത്തു വന്ന തിരഞ്ഞെടുപ്പ് ഫലം. ഡൽഹിക്ക്​ ശേഷം പഞ്ചാബും ഗോവയും പിടിച്ചടക്കി ദേശീയ രാഷ്​ട്രീയത്തിലേക്ക്​ വളരാമെന്ന ആംആദ്​മി പാർട്ടിയുടെ മോഹങ്ങൾക്കാണ്  തിരിച്ചടി നേരിട്ടത്. പഞ്ചാബിൽ ബി.​ജെ.പി​െയ പിറകിലാക്കി 117ൽ 23 സീറ്റുകൾ നേടി കോൺഗ്രസിന്​ പിന്നിൽ രണ്ടാം സ്​ഥാനം നേടിയെങ്കിലും മുഖ്യമന്ത്രി സ്​ഥാനാർഥി ഭഗ്​വന്ത്​മാൻ ജലാലാബാദിൽ പരാജയ​പ്പെട്ടത്​ കനത്ത തിരിച്ചടിയായി. 117 സീറ്റുകളിലേക്കും സ്​ഥാനാർഥികളെ നിർത്തി തെരഞ്ഞെടുപ്പ്​തിയതി പ്രഖ്യാപിക്കും മുമ്പ്​ പ്രചാരണം തുടങ്ങിയ ആം ആദ്​മിയുടെ ആത്​മ വിശ്വാസത്തിനേറ്റ പ്രഹരമായിരിക്കുകയാണ്​ പരാജയം. അതുപോലെ  ഗോവയിൽ 40 ൽ 39 സീറ്റുകളിലേക്കും സ്​ഥാനാർഥികളെ നിർത്തിയിട്ടും ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്തതും പാർട്ടിയുടെ പരിതാപകരമായ അവസ്​ഥ തുറന്നു കാണിക്കുന്നു.