ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയ്ക്ക് നവ സാരഥികള്‍
വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
ക്‌നാനായ സമൂഹത്തിന്റെ ജനറല്‍ ബോഡിയില്‍ ജോര്‍ജ്ജ് വടക്കുംചേരിയില്‍ (പ്രസിഡന്റ്), മോളികുട്ടി പടിഞ്ഞാറേക്കാലയില്‍ (വൈസ് പ്രസിഡന്റ്), എബി കൊച്ചുപറമ്പില്‍ (ജനറല്‍ സെക്രട്ടറി), ഐവി മുളയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ജോബി മാരമംഗലം (ട്രെഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.
ആന്റണി മാധവപ്പള്ളില്‍, മാത്യു പടിഞ്ഞാറേക്കാലായില്‍, ജോസ് മുളയ്ക്കല്‍ എന്നിവരെ ഉപദേശക സമിതിയിലേയ്ക്കും, മാത്യു പള്ളിമറ്റത്തില്‍, എബി കുരുട്ടുപറമ്പില്‍ എന്നിവരെ ടൂര്‍ കോര്‍ഡിനേറ്റര്‍മാരായും, നൈസി കണ്ണംപാടം സോഷ്യല്‍ നെറ്റ്‌വര്‍ക്കും ഏകോപിപ്പിക്കും. അബ്രഹാം കുരുട്ടുപറമ്പിലും, സ്റ്റിഫന്‍ കിഴക്കേപ്പുറത്തും ഡി.കെ.സി.സിയിലേയ്ക്കും, ബോബി കാഞ്ഞിരത്തുംമൂട്ടില്‍, ടോം പേരൂര്‍കരോട്ട് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുത്തു.
യൂത്ത് കോര്‍ഡിനേറ്റര്‍ ആയി അനിസ മുളയ്ക്കലും, കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്ററായി ജിന്‍സി ജോഷി പണിക്കാംപറമ്പിലും, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍മാരായി സലോമി കുരുട്ടുപറമ്പില്‍, നിമ്മി കൊച്ചുപറമ്പില്‍, മേഴ്‌സി ഫിജി ഇലവുങ്കല്‍ എന്നിവരും സ്‌പോര്‍ട്‌സ് കോര്‍ഡിനറ്ററായി ജോസ് വട്ടപ്പറമ്പിലും നിയമിതരായി. കുര്യാക്കോസ് പാലച്ചേരിയും, സണ്ണി കിഴക്കടശ്ശേരിയും ഓഡിറ്റിംഗ് ചുമതല വഹിക്കും.
ക്‌നാനായ പാരമ്പര്യവും, പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന, ദൈവസ്‌നേഹം പകര്‍ന്നു നല്‍കുന്ന ശക്തമായ അടിത്തറയില്‍ യുവജനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന കര്‍മ്മപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.