സ്വര്‍ണത്തേക്കാള്‍ വിശ്വസിക്കാവുന്ന ബിറ്റ്കോയിന്‍


ഒരു ബിറ്റ്കോയിന്റെ മൂല്യം ഒരു ലക്ഷം രൂപയോട് അടുക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തെക്കാള്‍ വിശ്വാസവും താല്‍പര്യവും വിര്‍ച്വല്‍ കറന്‍സിയോട്. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക കറന്‍സികളില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തകര്‍ച്ചയുടെ നേരിട്ടുള്ള പ്രതിഫലനമായി ബിറ്റ്കോയിന്റെ വളര്‍ച്ചയെ കാണുന്നവരുമുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബിറ്റ്കോയിന്‍ മൂല്യം മുന്നിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. യുവതലമുറയ്ക്ക് ബിറ്റ്കോയിനിലുള്ള വിശ്വാസവും ബിറ്റ്കോയിന്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

പരമ്പരാഗത നിക്ഷേപകര്‍ക്ക് ബിറ്റ്കോയിന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളാനാവാത്തതാണ് വന്‍തോതിലുള്ള കുതിപ്പിനു തടസ്സമാകുന്നു. കൂടുതല്‍ വിശ്വാസ്യതയും സ്ഥിരതയും നേടുന്നതോടെ ബിറ്റ്കോയിന്‍ നിക്ഷേപവും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബിറ്റ്കോയിന്‍ പ്രചാരകര്‍.