യു പി ; തിരഞ്ഞെടുപ്പില്‍ ബി ജെ പി കൃത്രിമം കാട്ടി എന്ന് മായാവതി
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയാണ് ഉത്തർ പ്രദേശിൽ ബി.ജെ.പി വൻ വിജയം കൊയ്തതെന്ന് മായാവതി ആരോപിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ബി.ജെ.പിയുടെതല്ലാത്ത മറ്റ് വോട്ടുകൾ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാർട്ടികൾക്ക് ചെയ്യുന്ന വോട്ടുകൾ ബി.ജെ.പിയിലേക്ക് പോവുകയോ ചെയ്യുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി വിജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു തന്നെയാണെന്നും മായാവതി ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മായാവതി പറഞ്ഞു. ബാലറ്റ് പേപ്പര്‍ വഴി മാത്രമാണ് നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുക. അതിനാല്‍ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണം എന്നും മായാവതി ആവശ്യപ്പെട്ടു.