യു പി പിടിച്ചടക്കി ബി ജെ പി ; ഗോവയും മണിപ്പൂരും കോണ്ഗ്രസിനൊപ്പം ; ഭരണവിരുദ്ധ വികാരം പ്രകടം

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻലീഡ്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തേയും ബി.എസ്.പിയേയും ബഹുദൂരം പിന്തള്ളിയാണ് 300ലധികം സീറ്റുകളില്‍ ലീഡ് കരസ്ഥമാക്കിയ ബി.ജെ.പി ഭരണം ഉറപ്പിച്ചത്.അതുപോലെ ഹരീഷ്​ റാവത്തി​െൻറ നേതൃത്വത്തിലുള്ള ​കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിച്ച്​ ഉത്തരാഖണ്ഡിലും ബി.ജെ.പി മുന്നിൽ എത്തി . ഭരണപ്രതിസന്ധി ഉൾപ്പടെയുള്ള വിഷയങ്ങൾ സംസ്ഥാന രാഷ്​ട്രീയത്തെ ​സംഭവബഹുലമാക്കിയിരുന്നു.​ ഇഞ്ചോടിച്ച്​ പോരാട്ടമാണ്​ എക്​സിറ്റ്​പോളുകൾ പ്രവചിച്ചതെങ്കിലും വലിയ ഭൂരിപക്ഷമാണ്​ ബി.ജെ.പി നേടിയത്​. അതേസമയം പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെയ്കുന്നു. പഞ്ചാബിൽ ഭരണകക്ഷിയായ ബിജെപി – ശിരോമണി അകാലിദൾ സഖ്യത്തിന് കനത്ത തകർച്ചയാണ് നേരിട്ടത്. കോൺഗ്രസിനാണ് ഇവിടെ ഭരണം ലഭിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. അതേസമയം മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ മണ്‍ഡ്രേം മണ്ഡലത്തില്‍ തോറ്റത് ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ട്.
എന്നാല്‍ വ്യക്തമായ ഭരണവിരുദ്ധവികാരമാണ് എല്ലാ സംസ്ഥാനങ്ങളിലും കാണുവാന്‍ കഴിയുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ വൻ മുന്നേറ്റം ദൃശ്യമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും സമാജ്‌വാദി പാർട്ടിക്കു കാര്യമായ ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ബിജെപി ഭരണത്തിലേക്കാണ് കുതിക്കുന്നത്.അതുപോലെ ബിജെപി- അകാലിദൾ സംഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിൽ അവർക്കു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇവിടെ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നേറുകയാണ്. ആം ആദ്മിയും ഇവിടെ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. എന്നാല്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ച രീതിയില്‍ അകാലിദള്‍ സഖ്യം തകര്‍ന്നടിഞ്ഞിട്ടില്ല.കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഭരണകക്ഷിക്കു തിരിച്ചടി നേരിടുകയാണ്. യുപിയിലെ പോലെ ഇവിടെയും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയിൽ ഇതുവരെ പുറത്തുവന്ന ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസ് നാലു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.