ഇതാണോ എസ്.എഫ്.ഐ തുടരുന്ന വനിതാ ശാക്തീകരണവും സ്ത്രീപക്ഷ നിലപാടുകളും? മാന്നാനത്തെ കെ.ഇ കോളജിലെ പോസ്റ്ററുകള്‍ വന്‍വിവാദത്തില്‍


കോട്ടയം: മാന്നാനം കെ.ഇ കോളജില്‍ മാര്‍ച്ച് എട്ടാം തിയതി വനിതാ ദിനത്തോട് അനുബന്ധിച്ചു എന്താണ് നടന്നത്? വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തിലേക്കും അധ്യാപകരുടെ പ്രതിഷേധത്തിലേക്കും നയിച്ചത് അശ്‌ളീല പോസ്റ്ററുകളും, സ്ത്രീ വിരുദ്ധ നിലപാടുമാണെന്നു തെളിയുന്നു.

എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തിലുള്ള വനിതാദിനത്തിന് സാധാരണ ഉപയോഗിക്കാത്ത പദങ്ങള്‍ ഉപയോഗിച്ച് വനിതാ ശാക്തീകരണ മന്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പോസ്റ്ററുകള്‍. അതേസമയം സംഭവം വിവാദമായതോടെ അധ്യാപകരില്‍ ഒരുവിഭാഗവും പ്രതേകിച്ചു വനിതാ വിഭാഗവും, കെ.എസ്.യുവും ശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നു. എന്നാല്‍ സ്ത്രീകളെ അപമാനിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്നാണ് എസ്എഫ്‌ഐയുടെ ഇപ്പോഴത്തെ നിലപാട്.

അശ്‌ളീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതു ശ്രദ്ധയില്‍പ്പെട്ട വനിതാ അധ്യാപകര്‍ പരസ്യമായി പ്രതിഷേധിക്കുകയും മാനേജുമെന്റിന് പരാതി നല്‍കുകും ചെയ്തു. അശ്‌ളീലം പ്രചരിപ്പിച്ചവര്‍ മാപ്പുപറയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും യൂണിയന്‍ ഇതിന് വഴങ്ങിയില്ല. ഇതിനിടെ യൂണിയന്റെ ചുമതലയുള്ള അധ്യാപകന്‍ മറ്റധ്യാപകരോട് മാപ്പുപറഞ്ഞത് വിഷയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഇതോടെ കെ.എസ്.യു വിഷയം ഏറ്റടുത്തു. എന്നാല്‍ ആരോപണങ്ങള്‍ എസ.എഫ്.ഐ വകവച്ചില്ല. പോസ്റ്ററില്‍ തെറ്റായതൊന്നുമില്ല എന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു.

അതേസമയം പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കോളജിലേയ്ക്ക് മാര്‍ച്ച് നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷം പിന്നീട് തെരുവിലേയ്ക്ക് വ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസും കൂടി വിഷയത്തില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ന്നു. സഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആശുപത്രിയില്‍ ചെകിത്സ തേടിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ കോളജധികൃതര്‍ സംഭവത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ പരസ്യപ്രതികരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.