പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് നവ നേതൃത്വം


റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് ആറാമത് ജനറല്‍ ബോഡി മീറ്റിങ് 10-3-2017 വെള്ളി ബത്തയില്‍ മാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രസിഡന്റ് മാഹിന്‍ പോഞ്ഞാശ്ശേരി യുടെ അദ്ധ്യക്ഷ തയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ജോര്‍ജ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഫീഖ് എത്തിയില്‍ ജീവകാരുണ്യ റിപ്പോര്‍ട്ടും നിഷാദ് ഇല്ലി ചോടന്‍ പലിശ രഹിത ബാങ്കിങ് റിപ്പോര്‍ട്ടും ബഷീര്‍ അയിരൂര്‍ പാടം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഘടനയുടെ മുന്‍ രക്ഷാധികാരിയും ബിസിനസ് എക്സലന്റ് അവാര്‍ഡ് ജേതാവും മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ ചെയര്‍മാനും ആയ സലാം പെരുമ്പാവൂരിനെ ചടങ്ങില്‍ ആദരിച്ചു. സലാം മാറംപള്ളി, അലി ആലുവ, അലി വാരിയത്ത്, മാഹിന്‍ പോഞ്ഞാശ്ശേരി, അന്‍വര്‍ സാദിഖ് എന്നിവരുടെ നേതൃ ത്വത്തില്‍ 2017-2018ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാഹിന്‍ പോഞ്ഞാശ്ശേരി (രക്ഷാധികാരി ) റഹിം കോപ്പറമ്പില്‍ (പ്രസിഡന്റ് )മുഹമ്മദാലി അമ്പാടന്‍ (ജനറല്‍ സെക്രട്ടറി )മുജീബ് റോയല്‍ (ട്രഷറര്‍ )ആയ പുതിയ കമ്മറ്റി നിലവില്‍ വന്നു.

മറ്റു ഭാരവാഹികള്‍
വൈസ്പ്രഡിഡന്റ് :-മുഹമ്മദാലി മരോട്ടിക്കല്‍, സലാം ഇല്ലിക്കല്‍
ജോയിന്റ് സെക്രട്ടറി:- മുഹമ്മദാലി ആലുവ,
റഹിം കടവിലാന്‍
ഹുമാനിറ്റി :-ബഷീര്‍ അയിരൂര്‍ പാടം
മീഡിയ കണ്‍വീനര്‍ :-ഷിയാസ് ബാവ
ആര്‍ട്സ് &സ്പോര്‍ട്സ് കണ്‍വീനര്‍ :-നൗഷാദ് പള്ളത്ത്
പലിശ രഹിത വായ്പ കണ്‍വീനര്‍ :-നിഷാദ് ഇല്ലിച്ചോടന്‍
ഓഡിറ്റര്‍ :-അമീര്‍ കോപ്പറമ്പില്‍

എക്സികൂട്ടിവ് അംഗങ്ങള്‍
അലി ആലുവ, അലി വാരിയത്ത്, സലാം മാറംപ്പള്ളി, മരക്കാര്‍ പോഞ്ഞാശ്ശേരി, നൗഷാദ് ആലുവ, ജബ്ബാര്‍ കോട്ടപ്പുറം, പരീദ് പാറപ്പുറം, മനാഫ് അരിമ്പാശ്ശേരി, ഷെമീര്‍ മുടിക്കല്‍, സിയാവുദ്ധീന്‍ ചെമ്പറക്കി, അസീസ് അലിയാര്‍, റഫീഖ് എത്തിയില്‍, നസീര്‍ കുമ്പശ്ശേരി, അന്‍വര്‍ സാദിഖ്, ഷാന്‍ വല്ലം, ഉസ്മാന്‍ ചെമ്പറക്കി, ഡൊമിനിക് സാവിയോ, പ്രവീണ്‍ ജോര്‍ജ്, സാജു വല്ലം, ഫരീദ് ജാസ്, ശിഹാബ് തങ്ങള്‍, റഷീദ് പൂക്കാട്ടുപടി, ഷെമീര്‍ പോഞ്ഞാശ്ശേരി, അസീസ് പാറക്കല്‍, റഫീഖ് കണ്ണന്തറ, നവീന്‍ ജോര്‍ജ്, നിസ്സാം വല്ലം എന്നിവരെയും തെരഞ്ഞെടുത്തു.