മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്ഗ്രസിന് ക്ഷണം ; ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം
ഇംഫാൽ : മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. ശനിയാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള നിര്‍ദ്ദേശിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇബോബി സിംഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് നേരത്തെ ഗവര്‍ണറെ കണ്ടിരുന്നു. 60 അംഗ സഭയിൽ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകൾ നേടി കോൺഗ്രസ് ഒറ്റകക്ഷിയായെങ്കിലും ഇതുവരെ മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ല. എന്നാല്‍ നാല് അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നാണ് കോണ്ഗ്രസ് അവകാശപ്പെടുന്നു. അതേസമയം 21 സീറ്റ് നേടിയ ബി.ജെ.പിക്ക് നാല് സീറ്റുകളുള്ള നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയും ഒരു സീറ്റുള്ള ലോക് ജന്‍ശക്തി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സീറ്റുള്ള നാഗ പീപ്ള്‍സ് ഫ്രണ്ട് കോണ്‍ഗ്രസ് ഒഴികെ ഏത് പാര്‍ട്ടിയെയും പിന്തുണക്കാമെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടരുന്നതിനിടെയാണ് ഗവർണർ കോൺഗ്രസിനെ ക്ഷണിച്ചിരിക്കുന്നത്. 15 വർഷമായി കോൺഗ്രസ് തട്ടകമായ മണിപ്പൂരിനെ നഷ്ടപ്പെട്ടാൽ അത് പാർട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. അതിനാൽ ഭൂരിപക്ഷം തെളിയിച്ച് ഭരണം നിലനിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുക. കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നാൽ ബി.ജെ.പി മണിപ്പൂരിൽ സർക്കാർ രൂപീകരിക്കും. നാഷണല്‍ പിപ്പിള്‍ പാര്‍ട്ടിയുടേയും ഒരു കോണ്‍ഗ്രസ് അംഗത്തിന്റെയും ഉള്‍പ്പടെ 31 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി ഇന്നലെ അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് നെടുകെ പിളര്‍ത്തിനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിട്ടുണ്ട്.കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.