അലിവിന്റെ സ്പര്‍ശം തേടി ഒരു ഗ്രാമം മുഴുവന്‍; നിറകണ്ണുകളോടെ ജോബി: നിങ്ങളും തുണയാകില്ലേ?


കോടഞ്ചേരി: രണ്ടും കിഡ്‌നികളും തകരാറായിലായി ജീവിതത്തോട് പൊരുതുന്ന മൈക്കാവില്‍ ജോബി അള്ളുങ്കല്‍ ചികിത്സാസഹായം തേടുന്നു. തീവ്ര ഗുരുതരമായ അവസ്ഥയിലാണ് ജോബി ഇപ്പോള്‍. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ ഡയാലിസിസ് വേണ്ടിവരുന്ന ഘട്ടത്തിലാണ് അദ്ദേഹം കടന്നു പോകുന്നത്. വൃക്ക മാറ്റി വയ്ക്കുക എന്ന ഒരൊറ്റ സാധ്യത മാത്രമേ ഇനി അദ്ദേഹത്തിന്റെ ജീവന്‍ നിലനിറുത്താനുള്ള ഏക പോംവഴി.

വൃക്ക മാറ്റിവയ്ക്കുന്നതിനും അനുബന്ധ ചികിത്സ ചിലവുകള്‍ക്കുമായി ലക്ഷങ്ങള്‍ വേണ്ടിവരും. പതിനഞ്ചു ലക്ഷത്തോളം രൂപ വേണം വൃക്ക മാറ്റി വയ്ക്കുന്നതിനു മാത്രാമായി കരുതണം. ഈ പണം കണ്ടെത്താനായി വാര്‍ഡടിസ്ഥാനത്തില്‍ 10 സംഘങ്ങള്‍ വീടുകള്‍ കയറി ഇറങ്ങുന്നുണ്ടിപ്പോള്‍. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലും, അമ്പലങ്ങളിലും ഒക്കെയായി ഊര്‍ജിത പിരിവു നടക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടു മാത്രമായി കാര്യങ്ങള്‍ നടക്കില്ല. അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ജോബിയ്ക്ക് കൈത്താങ്ങാകാന്‍ ആരെങ്കിലുമൊക്കെ മുന്നോട്ടു വന്നാല്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന്‍ നില്‍നിറുത്തതാണ് കഴിയു.

നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ് ജോബി. കൂലിപണിയായിരുന്നു തൊഴില്‍. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റ ഏക അത്താണിയായാണ് ജോബി. സുമനസുകളുടെ കാരുണ്യമില്ലാതെ ഒരിക്കലും ജോബിയ്ക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാകില്ല.

ഏതെങ്കിലും തരത്തില്‍ ജോയിയേയും കുടുംബത്തെയും സഹായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നെങ്കില്‍ ചുവടെ നല്‍കിയിരിക്കുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം.
വിവരങ്ങള്‍ക്ക്: തമ്പി പറകണ്ടത്തില്‍ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെയര്‍മാന്‍): 9446783522, റൂബി തമ്പി (13 വാര്‍ഡ് മെമ്പര്‍): 9947997189, കെ.സി സണ്ണി (സാംസ്‌കാരിക ക്ലബ് സെക്രട്ടറി): 9946632640

അക്കൗണ്ട് നമ്പര്‍: 2057010001679, ഫെഡറല്‍ ബാങ്ക് കോടഞ്ചേരി ശാഖ
IFSC Code: FDRL0002057