വാളയാറില്‍ ആത്മഹത്യ ചെയ്ത സഹോദരികളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്ന കോടിയേരിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പാര്‍ട്ടി വക പോസ്റ്റര്‍ ; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
പീഡനത്തെ തുടര്‍ന്ന്‍ വാളയാറില്‍ ആത്മഹത്യ ചെയ്ത സഹോദരിമാരുടെ വീട് സന്ദര്‍ശിക്കുന്ന കോടിയേരി ബാലകൃഷ്ണന് സ്വാഗതം പറഞ്ഞുകൊണ്ട് വാളയാര്‍ ലോക്കല്‍കമ്മിറ്റിയുടെ ഫ്ലെക്സ്. വാളയാറില്‍ ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. ഇവരുടെ വീട് സന്ദര്‍ശിക്കുവാന്‍ എത്തുന്ന സിപിഐ എം സംസ്ഥാന സെക്ക്രട്ടറി കോടിയേരി ബാലക്കൃഷ്ണന് സ്വാഗതം എന്ന പേരിലാണ് വാളയാര്‍ ലോക്കല്‍കമ്മിറ്റി കോടിയേരിയുടെ ചിത്രം ഉള്‍പ്പെടെ ഫ്ലെക്സ് അടിച്ചു വെച്ചത്. ഇത്തരം സംഭവങ്ങളില്‍ ഇരകളുടെ പേര് പരസ്യമായി പറയുവാന്‍ പാടില്ല എന്ന നിയമം കാറ്റില്‍പ്പറത്തി കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെടെയാണ് ഇവര്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഫ്ലെക്സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. അതുപോലെ സംഭവത്തില്‍ പാര്‍ട്ടിയെയും ലോക്കല്‍കമ്മിറ്റിയെയും കുറ്റപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്ന സമയം ഇരകളുടെ വീടുകള്‍ രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കുക എന്നത് സാധാരണമായ ഒരു കാര്യമാണ് എന്നാല്‍ അതിനു പോലും ഫ്ലെക്സും പോസ്റ്ററും അടിച്ചു വെക്കുക എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്.